താമരശ്ശേരി: താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച രാത്രി അക്രമംനടത്തിയ യുവാവ് പിടിയിൽ. കൊടുവള്ളി മണ്ണിൽക്കടവ് കിഴക്കെ നൊച്ചിപ്പൊയിൽ റബീൻ റഹ്‌മാൻ (24) ആണ് പിടിയിലായത്. കാൽമുട്ടിനും പുറത്തും മുറിവേറ്റ് ചികിത്സതേടിയെത്തിയ യുവാവ് ആശുപത്രിയിൽ ബഹളംവെച്ച് അക്രമാസക്തനാവുകയായിരുന്നു.
ലഹരിക്കടിമപ്പെട്ട ഇയാൾ ആശുപത്രി ഉപകരണങ്ങൾ വലിച്ചെറിഞ്ഞുംചുമരിലടിച്ചും ആക്രോശിച്ചും അസഭ്യവർഷം നടത്തിയതോടെ മറ്റുരോഗികൾ ഭയന്ന് പുറത്തേക്കോടി.
ചികിത്സനൽകുന്നതിനിടെ മുറിവിൽ ബാൻഡേജിടണമെന്ന് ആവശ്യപ്പെട്ട്ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റിനെ മുഖത്ത് മർദിച്ചു. തുടർന്നും യുവാവ്അക്രമാസക്തനായതോടെജീവനക്കാർ പോലീസിലറിയിച്ചു. ആശുപത്രിയിലെത്തി യുവാവിനെ കീഴ്പ്പെടുത്താൻശ്രമിച്ച രണ്ട് പോലീസുദ്യോഗസ്ഥർക്ക്ചവിട്ടേൽക്കുകയും ചെയ്തു. പിന്നീട് കൂടുതൽ പോലീസെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
യുവാവിനെ കസ്റ്റഡിയിലെടുത്ത് താമരശ്ശേരി പോലീസ്സ്റ്റേഷനിലെത്തിക്കുകയും അക്രമംനടത്തിയതിന് കേസെടുക്കുകയുമായിരുന്നു.മുറിവിന്ചികിത്സനൽകുന്നതിനിടെയായിരുന്നുബാൻഡേജിടണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ശിവനെ യുവാവ് മർദിച്ചത്.സി.പി.ഒ.മാരായ അഷ്റഫ്, ഹനീഷ് എന്നിവർക്കും മർദനമേറ്റു