മലപ്പുറത്ത് എം പോക്‌സ് രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ. മഞ്ചേരി മെഡിക്കൽ കോളജിലാണ് ചികിത്സ തേടിയിരിക്കുന്നത്. രോഗിയുടെ സാമ്പിൾ പരിശോധനക്ക് അയച്ചു. എടവണ്ണ സ്വദേശിയായ 38കാരനാണ് ചികിത്സയിൽ കഴിയുന്നത്. ഒരാഴ്ച മുൻപാണ് യുഎഇയിൽ കേരളത്തിലെത്തിയത്. ഇന്നലെയാണ് കടുത്ത പനിയെ തുടർന്ന് ആശുപത്രിയിലെത്തിയത്.
ചിക്കൻപോക്സിന് സമാനമുള്ള ലക്ഷണങ്ങൾ കാണിച്ചതോടെയാണ് എം പോക്സ് സംശയം ഉണ്ടായത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇയാളുടെ സാമ്പിളുകൾ കോഴിക്കോട് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. രാജ്യത്ത് ഒരാൾക്ക് നേരത്തെ എം പോക്സ് സ്ഥിരീകരിച്ചിരുന്നു.ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷംആദ്യമായാണ് ഇന്ത്യയിൽ എം പോക്സ് സ്ഥിരീകരിച്ചത്.