പുതുപ്പാടി:ഈങ്ങാപ്പഴ കാക്കവയല്‍ റോഡ് അധികൃതരുടെ അശ്രദ്ധമൂലം അപകടം വിളിച്ചു വരുത്തുന്നു.മലയോര മേഖലയിലേക്കുള്ള നൂറുക്കണക്കിന് വാഹനങ്ങള്‍ നിരന്തരം കടന്ന് പോകുന്ന പ്രധാന പാതയായ കാക്കവയല്‍ റോഡ് പുനരുദ്ധാരണം നടത്തിയെങ്കിലും ഓവു ചാലുകള്‍ക്ക് സ്ലാബിടാത്തത് മൂലം വിദ്യാര്‍ത്ഥികളടക്കം നൂറുക്കണക്കിന് കാല്‍നട യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്.
കഴിഞ്ഞ ദിവസം സ്കൂളിന് മുന്‍വശത്ത് റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ ബെെക്കിടിച്ചു. ഗുരുതര പരിക്കേറ്റ കുട്ടി ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഓവു ചാലുകള്‍ക്ക് സ്ലാബിടാത്തത് മൂലം സെെഡിലേക്ക് മാറാന്‍ പറ്റാത്തതാണ് ഈ അപകടത്തിന് പ്രധാന കാരണം.
മുവ്വായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലേക്ക്ഈങ്ങാപ്പുഴയിൽ ബസ് ഇറങ്ങി വരുന്ന വിദ്യാർത്ഥികളും, മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കാൽ നടയായെത്തുന്ന വിദ്യാർത്ഥികളും സ്കൂളിന് മുന്നിൽ എത്തുന്നതോടെ വാഹനത്തിരക്ക് മൂലം ഏറെ പ്രയാസപ്പെടുകയാണ്. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഏറെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിക്കുന്നത് . വിദ്യാർത്ഥികൾക്ക് ബസ്സുകളിൽ നിന്ന് ഇറങ്ങാനുള്ള സ്ഥലംപോലും സ്കൂളിന് മുന്നിലില്ല എന്നതാണ് യാഥാർത്ഥ്യം.റോഡ് നന്നായതോടെ വാഹനങ്ങളുടെ സ്പീഡ് പ്രധാന വെല്ലുവിളിയാണ്. വാഹനമോടിക്കുന്നവരുടെഅശ്രദ്ധയാണ് പ്രധാന കാരണം.കൃത്യമായ സൂചനബോഡുകളും,ട്രാഫിക് സെക്യൂരിറ്റിയും സ്കൂൾപരിസരത്ത് നിർബന്ധമാണ്.
കുട്ടികളുടെ സുരക്ഷ മുൻ നിരത്തി കാക്കവയൽ റോഡിൽ നിലവിലുള്ള പ്രതിസന്ധിക്ക് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾ നടത്തുമെന്ന് നാട്ടുകാരും, രക്ഷിതാക്കളും താമരശ്ശേരി വാർത്തകളോട് പ്രതികരിച്ചു.