തിരുവനന്തപുരം : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വക വയനാടിന് സഹായം. മുണ്ടക്കൈ, ചൂരല്‍മല ദുരന്തം ബാധിച്ചവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്‍കിയത്. അടുത്ത സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.
കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കൂടാതെ ഐ.എസ്.എല്‍. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന ‘ഗോള്‍ ഫോര്‍ വയനാട്’ കാമ്പയിനും പ്രഖ്യാപിച്ചു.
ബ്ലാസ്റ്റേഴ്സ് എഫ്.സി. ചെയര്‍മാന്‍ നിമ്മഗഡ പ്രസാദ്, ഡയറക്ടര്‍ നിഖില്‍ ബി. നിമ്മഗഡ, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ശുഷന്‍ വസിഷ്ഠ് എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്.