താമരശ്ശേരി: ചമലിൽ പ്രായപൂർത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കട്ടിപ്പാറ ചമലിൽ ബാർബർ ഷോപ്പ് നടത്തുന്ന പിട്ടാപ്പള്ളി പി.എം. സാബു (44)വിനെ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള താമരശ്ശേരി പോലീസ് സംഘം അറസ്റ്റുചെയ്തത്.
പ്രായ പൂർത്തിയാവാത്ത അഞ്ചോളം വിദ്യാർഥികളെ പ്രതി പീഡിപ്പിച്ചതായാണ് രക്ഷിതാക്കൾ പരാതി നൽകിയതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.
പോക്സോ ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു