Saturday, January 4, 2025
spot_img

പി.വി അൻവറിനു പിന്നാലെ കാരാട്ട് റസാഖും:പി.ശശിയുടെ ധിക്കാര- അഹങ്കാര നിലപാടിനോട് സിപിഎം സഹയാത്രികർക്ക് യോജിക്കാനാവില്ല

അൻവറിനു പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ എൽഡിഎഫ് മുൻ എംഎൽഎ കാരാട്ട് റസാഖ്. ‘പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ധിക്കാരപരവും അഹങ്കാരം നിറഞ്ഞതുമായ നിലപാട് സിപിഎം സഹയാത്രികർക്ക് യോജിക്കാൻ കഴിയുന്നതല്ല’- എന്ന് റസാഖ് ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി ഏൽപ്പിച്ച ജോലി ചെയ്യുന്നതിൽ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പരാജയപ്പെട്ടു. എന്നാൽ ഇതിന്റെ പഴി സർക്കാറിനാണ്. മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും മറുപടി പറയേണ്ട സമയമാണിതെന്നും അൻവർ പറഞ്ഞിരുന്നു. താൻ പൊതുവിഷയങ്ങളിൽ പല തവണ പി.ശശിയെ നേരിൽ കണ്ട് കത്ത് നൽകി. എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും തൻ്റെ ജീവൻ അപകടത്തിലാണെന്നും അൻവർ ആരോപിച്ചിരുന്നു.

കഴിഞ്ഞദിവസം, മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അഭിനന്ദിച്ച് കാരാട്ട് റസാഖ് രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട് നൽകിയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വെളിപ്പെടുത്തലുകൾക്കിടെയായിരുന്നു പി.ശശിക്കെതിരെയും എംഎൽഎ ആരോപണം ഉയർത്തിയത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂