കാസർകോട്:കാസർകോട് പാചകവാതക സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ ഉത്തര മലബാറിൽ പാചകവാതക ക്ഷാമം രൂക്ഷം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളെയാണ് സമരം ബാധിച്ചത്. സമരം കാരണം പാചകവാതക നീക്കം നില ച്ചതോടെ ഏജൻസികളിൽ വിതരണവും തടസ്സപ്പെട്ടു.
ഹോട്ടലുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയ പ്രതി സന്ധി. ചില ഗ്യാസ് ഏജൻസികൾ സ്വന്തം നിലയിൽ ടാങ്കറു കൾ അയച്ച് സിലിണ്ടറുകൾ കൊണ്ടുവരാൻ തുടങ്ങിയിട്ടുണ്ട്. മംഗളൂരുവിലെ ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഐഒസി പ്ലാന്റുകളിൽ നിന്നുള്ള ലോറി ഡ്രൈവർമാരാണ് വേതന വർധന ആവശ്യപ്പെട്ട് അനിശ്ചി തകാല സമരം ആരംഭിച്ചത്. ഈ മാസം 16ന് തുടങ്ങിയ സമരം ഒത്തുതീർപ്പാക്കാനുള്ള ചർച്ചകളൊന്നും ഇതുവരെ ആരംഭിച്ചിട്ടി ല്ല. 150ൽ ഏറെ ഡ്രൈവർമാരാ ണ് സമരത്തിലുള്ളത്.
ഈ വർഷം കേരളത്തിലെ തൊഴിൽ വകുപ്പ് അംഗീകരിച്ച കരാറിലെ വ്യവസ്ഥകൾ ലോറി ഉടമകൾ അംഗീകരിക്കാൻ തയാ
റാക്കണമെന്നാണ് ഇവരുടെ ആവശ്യം ചെറിയ ട്രക്കിനു കി ലോമീറ്ററിനു 6 രൂപയും 10 ചക്രമു ള്ളതിന് 7.20 രൂപയുമാണ് നിലവിൽ
ഡ്രൈവർമാർക്കു നൽകുന്ന വേതനം. കാസർകോട്, കണ്ണൂർ ജില്ലകളിലേക്കു മംഗളുരുവിൽ നിന്ന് ദുരം കുറവായതിനാൽ ചെറിയ വേതനം മാത്രമാണ്ല ഭിക്കുന്നത്. ഡ്രൈവർമാർക്കു അതുകൊണ്ട് ചെറിയ ട്രക്കിന് 1365 രൂപയും വലിയതിന്1675 രൂപയും എന്ന ക്രമത്തിൽ ആദ്യത്തെ 200 കിലോമീറ്റർ ദൂരത്തിനു മിനിമം വേതനം നിശ്ച യിക്കണമെന്നാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്. തുടർന്നുള്ള കിലോമീറ്ററുകൾക്ക് വർധന ആവശ്യപ്പെടുന്നുമില്ല. ക്ലീനർ ഇല്ലാത്തതിനാൽ ഡ്രൈവർമാർ തന്നെയാണ് ക്ലീ നർമാരുടെ പണിയും എടുക്കുന്നത്. അതുകൊണ്ട് ക്ലീനർ ബാറ്റ യായി 600 രൂപയും ആവശ്യപ്പെടു – ന്നു. ഇപ്പോൾ 300 രൂപയാണ് ക്ലീ – നർ ബാറ്റ. പക്ഷേ ഇതു ചില – ലോറി ഉടമകൾ നൽകുന്നില്ലെന്ന ഓരോ
തീയതികളിലാണ് ഒരേ പരാതിയുണ്ട്. മാസം 15 ലോഡിൽ കൂടുതൽ എടുക്കുന്ന ഡ്രൈവർമാർക്കു 1250 രൂപ നേര ത്തേ ഇൻസെന്റീവായി തീരുമാ നിച്ചിരുന്നെങ്കിലും അതും കൃത്യ മായി നൽകാറില്ല.
പ്ലാന്റിലെ ഡ്രൈവർമാർക്കു വേതനം നൽകുന്നത്. ഇതിൽ ഏകീകരണം വേണമെന്നും ഡ്രൈവർമാർ ആവശ്യപ്പെടുന്നു. മംഗളൂരുവിലെ 3 പ്ലാന്റുകളിൽ നിന്നായി നൂറിലേറെ ലോഡ് പാ ചകവാതക സിലിണ്ടറുകളാണ് ഉത്തര മലബാറിൽ എത്തുന്നത്. സമരം നീണ്ടുപോയാൽ പാചക വാതകം കിട്ടാതെ ഉപയോക്താ – ക്കൾ ദുരിതത്തിലാകും.