Thursday, December 26, 2024
spot_img

കുതിരവട്ടം ആശുപത്രിയിൽ നഴ്സിന് രോഗിയുടെ ക്രൂരമർദ്ദനം

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയെ ചികിത്സിക്കുന്നതിനിടെ വനിതാ നഴ്‌സിംഗ് ഓഫീസര്‍ക്ക് നേരെ ക്രൂരമായ ആക്രമണം. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വലതുകൈക്ക് പൊട്ടല്‍ ഏല്‍ക്കുകയും കണ്ണിന് മുകളിലായി മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴാം വാർഡിലെ പുരുഷനായ രോഗി അക്രമണസ്വഭാവം പ്രകടിപ്പിച്ചതോടെ മരുന്നു നൽകാനായി എത്തിയതായിരുന്നു ഇവർ.ഇൻജക്ഷൻ നൽകിയ ശേഷം തിരിച്ച് നടക്കുന്നതിനിടെ ഇയാൾ നഴ്സിംഗ് ഓഫീസറുടെ പുറത്ത് ശക്തിയോടെ ചവിട്ടുകയായിരുന്നു.കൂടെയുണ്ടായിരുന്ന സുരക്ഷാജീവനക്കാരെ തള്ളിമാറ്റിയാണ് ഇയാൾആക്രമം കാണിച്ചത്.ചവിട്ടിന്റെ ശക്തിയിൽ തെറിച്ചുപോയനഴ്സിംഗ് ഓഫീസറുടെകൈ മുറിയോട്ചേർന്നുള്ള ഇരുമ്പ് ഗ്രില്ലിൽ ഇടിച്ച് അസ്ഥിക്ക്ക്ഷതമേൽക്കുകയായിരുന്നു. ഗ്രില്ലിൽ തന്നെ ഇടിച്ച് മുഖത്തും മുറിവേറ്റു. മുറിവിൽ ആറോളം തുന്നൽ വേണ്ടി വന്നിട്ടുണ്ട്. അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി കേരള ഗവ നഴ്സസ് അസോസിയേഷൻ രംഗത്തുവന്നു. നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ ആശുപത്രി അധികൃതർഅടിയന്തിരമായി സ്വീകരിക്കണമെന്ന്കോഴിക്കോട് ജില്ലാ സെക്രട്ടറി പിപ്രജിത്ത്, പ്രസിഡന്റ് സ്മിത എന്നിവർ ആവശ്യപ്പെട്ടു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂