Monday, December 23, 2024
spot_img

78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം

78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ. ഹര്‍ഘര്‍ തിരംഗ, തിരംഗ യാത്ര തുടങ്ങി വിവിധ പരിപാടികളാണ് സ്വാതന്ത്ര്യ ദിനാഘോക്ഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും.സ്വാതന്ത്ര്യ ദിനമാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഹര്‍ഘര്‍ തിരംഗ, തിരംഗാ യാത്ര എന്നീ പരിപാടികള്‍ക്ക് തുടക്കമായി. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ദില്ലിയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയും പരിസരവും സുരക്ഷാ വലയത്തിലാണ്. 3000 ട്രാഫിക് പൊലീസുകാര്‍, 10000ലധികം പൊലീസ് ഉദ്യോഗസ്ഥര്‍,അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. 700 ലധികം എഐ ക്യാമറകള്‍ നവഗരത്തില്‍ സ്ഥാപിച്ചാണ് നിരീക്ഷണം.18000 ത്തിലധികം പേരാണ് ദില്ലിയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷപരിപാടിയില്‍ പങ്കെടുക്കുന്നത്. കര്‍ഷകര്‍, യുവജനങ്ങള്‍ വനിതകള്‍ എന്നിങ്ങനെ 11 വിഭാഗങ്ങളിലായി 4000 ലധികം അതിഥികളെ ചടങ്ങിലക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത്തവണ പാരീസ് ഒളിമ്പിക്സിലെ ഇന്ത്യന്‍ സംഘത്തെയും ചടങ്ങില്‍ പങ്കെടുപ്പിച്ചേക്കമെന്നാണ് റിപ്പോര്‍ട്ട്.ജമ്മു കശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ മെട്രോ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുംബെ, കൊല്‍ക്കത്ത, ഗുവാഹത്തി തുടങ്ങി പ്രധാന നഗരങ്ങളിലൊക്കെ സുരക്ഷാ ക്രമീകരണങ്ങളും വാഹന പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂