ചെന്നൈ- തമിഴ്‌നാട്ടിൽ എക്സ്പ്രസ് ട്രെയിൻ ഗുഡ്സ് ട്രെയിനിൽ ഇടിച്ചു. രണ്ടു ബോഗികൾക്ക് തീപ്പിടിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ട്രെയിൻ അപകടത്തിൽ രണ്ട് കോച്ചുകൾ പാളം തെറ്റി. രക്ഷാപ്രവർത്തകരും ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായി പോലീസ് അറിയിച്ചു. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് അപകടമുണ്ടായത്