Monday, December 23, 2024
spot_img

കെഎസ്ആർടിസി മറിഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം നൽകും; ലിന്റോ ജോസഫ് എം എൽ എ.

തിരുവമ്പാടി: പുല്ലൂരാംപാറ തിരുവമ്പാടി റൂട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ.

അപകടത്തിൽ മരണപ്പെട്ട രണ്ടുപേരുടെയും കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായമാണ് നൽകുക. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്.

ഡ്രൈവറുടെ അശ്രദ്ധയാവാം അപകടകാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടത് പ്രകാരമാണ് എൻഫോഴ്സസ്മെന്റ് ആർ ടി ഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ബസ്സിന്റെ ടയറുകൾക്കോ ബ്രേക്ക് സിസ്റ്റത്തിനോ കുഴപ്പമില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

എതിർവശത്ത് നിന്നും വാഹനങ്ങളൊന്നും എത്തിയിരുന്നുമില്ല. ഇതാണ് ഡ്രൈവറുടെ അശ്രദ്ധയാകാം അപകട കാരണമെന്ന പ്രാഥമിക നിഗമനത്തിൽ എത്തിയത്. സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

തിരുവമ്പാടി പൊലീസാണ് മാമ്പറ്റ സ്വദേശി ഷിബുവിനെതിരെ കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഷിബു ചികിത്സയിലായതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മുത്തപ്പൻ പുഴയിൽ നിന്ന് തിരുവമ്പാടിയിലേക്ക് പോയ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കാളിയമ്പുഴ പാലത്തിന്റെ കൈവരികൾ തകർത്ത് തല കീഴായി പുഴയിലേക്ക് മറിഞ്ഞത്.

യാത്രക്കാരായ രണ്ട് സ്ത്രീകൾ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂