ബെയ്റൂട്ട്: ഹിസ്ബുല്ലയ്ക്ക് എതിരെ ഇസ്രായേൽ കരയുദ്ധം ആരംഭിച്ചതിനാൽ എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ ലെബനൻ വിടണമെന്ന് എംബസി മുന്നറിയിപ്പ് നൽകി.4,000 ഇന്ത്യക്കാർ ലെബനനിലുണ്ടെന്നാണ് കണക്ക്.ഏതെങ്കിലും കാരണത്താല്‍ അവിടെ തുടരുന്നവരുണ്ടെങ്കില്‍ അതീവ ജാഗ്രത പാലിക്കണം.യാത്രകള്‍ നിയന്ത്രിക്കാനും ബെയ്റൂട്ടിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും നിർദ്ദേശം നല്‍കി. അടിയന്തര സാഹചര്യത്തില്‍ [email protected] എന്ന ഇ മെയിലിലും +96176860128 എമർജൻസി ഫോണ്‍ നമ്ബരിലും ബന്ധപ്പെടണമെന്ന് എംബസി നിർദേശം നല്‍കി.ഇസ്രായേലിന്‍റെ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല തലവനായിരുന്ന ഹസൻ നസ്രല്ല ഉള്‍പ്പെടെ നിരവധി പ്രധാന നേതാക്കളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് കരയുദ്ധം ആരംഭിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചത്.