ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ പോരാടുന്ന തെക്കൻ ലെബനനിലെ പ്രദേശങ്ങളിൽനിന്ന് സമാധാനസേനയെ ഉടൻ പിൻവലിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഞായറാഴ്ച ഐക്യരാഷ്ട്രസഭയോടു നടത്തിയ അഭ്യർഥനയിൽ തീവ്രവാദസംഘം അന്താരാഷ്ട്രസൈന്യത്തെ ‘മനുഷ്യകവചങ്ങളായി’ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് ഇസ്രായേൽ പ്രതിരോധസേനാ ടാങ്കുകൾ ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാലസേനയുടെ സ്ഥാനത്ത് ഞായറാഴ്ച പ്രവേശിച്ചതായി യു. എൻ. സമാധാനസേന പറഞ്ഞതിനുശേഷമാണ് നെതന്യാഹുവിന്റെ അഭിപ്രായങ്ങൾ വന്നത്. വെടിവയ്പ്പിൽ പരിക്കേറ്റ ഐ. ഡി. എഫ്. സൈനികരെ മാറ്റുന്നതിനുള്ള ശ്രമത്തിനിടെയാണ് സംഭവം നടന്നതെന്ന് ഐ. ഡി. എഫ്. പറഞ്ഞു. അതിനാൽ, അപകടകരമായ സാഹചര്യത്തിൽനിന്ന് സമാധാനസേനാംഗങ്ങളെ മാറ്റണമെന്ന് നെതന്യാഹു അഭ്യർഥിച്ചു.