കൊച്ചി: പെരുമ്പാവൂർ നഗരത്തിൽ പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം. തൊടുപുഴയിൽ നിന്നും ബൈക്കിൽ നഗ്നനായി വന്ന യുവാവിന്റെ ദൃശ്യം പെരുമ്പാവൂർ നഗരത്തിൽ വച്ചാണ് ചിലർ പകർത്തിയത്. ഇന്നലെ രാത്രി ഒരു മണിയോടെ പെരുമ്പാവൂർ ഗാന്ധി സ്ക്വയറിൽ വച്ച് ഇയാളെ കണ്ട മറ്റ് ചില യുവാക്കൾ ഇവരുടെ ബൈക്കിൽ പിന്തുടർന്ന് ദൃശ്യം പകർത്തുകയായിരുന്നു. എന്നാൽ നഗ്നനായി എത്തിയ യുവാവ് ആലുവ ഭാഗത്തേക്ക് അമിതവേഗത്തിൽ വാഹനം ഓടിച്ച് പോയി. പകർത്തുകയായിരുന്നു. എന്നാൽ നഗ്നനായി എത്തിയ യുവാവ് ആലുവ ഭാഗത്തേക്ക് അമിതവേഗത്തിൽ വാഹനം ഓടിച്ച് പോയി. എന്നാൽ ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇല്ല. യുവാവിനെകണ്ടെത്താൻ മോട്ടോർ വാഹന വകുപ്പും പൊലീസും ശ്രമം തുടങ്ങി