തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴ പ്രദേശത്ത് കഴിഞ്ഞദിവസം കാട്ടാന ഇറങ്ങി നിരവധി കർഷകരുടെ കൃഷിയിടങ്ങളിലെ വിളകൾ നശിപ്പിച്ച സ്ഥലം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.കൃഷി മാത്രം ആശ്രയിച്ചു ജീവിക്കുന്ന കർഷകർക്ക് കൃഷിയിടത്തിൽ വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾക്ക് തങ്ങൾ മുടക്കിയ മുതൽ പോലും കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്.
സർക്കാരിന്റെ ഭാഗത്തു നിന്നാണെങ്കിൽ വാഗ്ദാനങ്ങൾ അല്ലാതെ കർഷകർക്ക് ലഭിക്കുന്ന വിധത്തിൽ ഒരു പദ്ധതിയും നടപ്പിലാക്കുവാൻ കേരളത്തിലെ ഭരണ സംവിധാനത്തിനും ഉദ്യോഗസ്ഥലങ്ങളിലും സാധിക്കുന്നില്ല. ഈ പ്രയാസങ്ങളിൽ എല്ലാം തരണം ചെയ്താണ് മലയോരമേഖലയിലെ കർഷകർ ജീവിക്കുന്നത്.കാട്ടുമൃഗങ്ങളെ കൊണ്ട് ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കർശന നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച് നേതാക്കൾ പറഞ്ഞു.
വാർഡ് മെമ്പർ മഞ്ജു ഷിബിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളായ, ടി. ജെ. കുര്യാച്ചൻ, ടോമി കൊന്നക്കൽ, ടി .എൻ. സുരേഷ്, പി. സിജുമാസ്റ്റർ, ബിജു എണ്ണാർമണ്ണിൽ, മേഴ്സി പുളിക്കാട്ട്, സോണി മണ്ഡപം, ജുബിൻ മണ്ണുകുശുമ്പിൽ, പൗളിൻ മാത്യു, പുരുഷൻ നെല്ലിമൂട്ടിൽ, ജോസ് വെളുത്തെടുത്ത് പറമ്പിൽ, ഷിബിൻ, എന്നിവർ സന്ദർശനത്തിന് നേതൃത്വം കൊടുത്തു.