പുതുപ്പാടി: രാത്രിയില്‍ വീട്ടില്‍ എത്തി നഗ്നതാപ്രദര്‍ശനം നടത്തുന്ന യുവാവിനെ കുടുക്കിയത് യുവതി സൈബര്‍ സെല്ലിന് നല്കിയ പരാതി. ഈ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് പുതുപ്പാടി പെരുമ്പള്ളി കാവുംപുറം തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലി(22) ലേക്ക് അന്വേഷണം എത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ വ്യാജ ഐഡി ഉണ്ടാക്കി ഫാസില്‍ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു.
പിതാവ് വിദേശത്ത് ജോലി ചെയ്യുന്ന വീട്ടില്‍ യുവതിയും മാതാവും മാത്രമാണ് താമസിച്ചിരുന്നത്. യുവതിയുടെ രണ്ട് സഹോദരിമാര്‍ ഭര്‍തൃവീട്ടിലാണ്. ഈ സാഹചര്യം മുതലെടുത്താണ് പ്രതി ശല്യം തുടര്‍ന്നത്. നാലോളം തവണ ഇയാള്‍ യുവതിയുടെ വീട്ടുപരിസരത്ത് പൂര്‍ണ നഗ്നനായി എത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒടുവിലായി വീട്ടിലെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന യുവതിക്ക് മുന്നില്‍ മുഖം മറച്ച് പൂര്‍ണ നഗ്നനായാണ് യുവാവ് പ്രത്യക്ഷപ്പെട്ടത്.
ഇതോടെ പേടിച്ച് യുവതിബഹളമുണ്ടാക്കിയെങ്കിലും നാട്ടുകാർ എത്തുന്നതിന് മുൻപ് യുവാവ് ഓടി രക്ഷപ്പെട്ടു. അജ്ഞാതനെ പിടികൂടാൻ നാട്ടുകാർ രാത്രിയിൽ കാവൽ ഇരുന്നെങ്കിലും വിജയിച്ചില്ല. പിന്നീട് യുവതി സൈബർ സെല്ലിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയപരിശോധനയിലാണ്ഫാസിലിനെതിരിച്ചറിഞ്ഞ്. ഇൻസ്റ്റാഗ്രാമിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും ഇയാൾ അയച്ചു കൊണ്ടിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു