കോടഞ്ചേരി* 2007-2008 കാലഘട്ടത്തിൽ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി മുനിസിപ്പാലിറ്റി ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പുത്തൻകുളം നവീകരണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ കരാറുകാരനെയും, അസിസ്റ്റന്റ് എഞ്ചിനീയറെയും, മുനിസിപ്പൽ എഞ്ചിനീയറെയും തൃശ്ശൂർ വിജിലൻസ് കോടതി ഇന്ന് (24/09/2024) കഠിന തടവിന് ശിക്ഷിച്ചു.പുത്തൻകുളം നവീകരണ പ്രവർത്തികളിൽ ആവശ്യത്തിന് സിമെന്റും കമ്പിയും ഉപയോഗിക്കാതെയും നിർമ്മാണത്തിൽ ക്രിത്രിമം കാണിച്ചും പൂർത്തീകരിച്ച പ്രവർത്തിക്ക് അസിസ്റ്റന്റ് എഞ്ചിനീയർ തെറ്റായ അളവുകൾ രേഖപ്പെടുത്തിയും, മുനിസിപ്പൽ എഞ്ചിനീയർ അവ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തിയും സർക്കാരിന് ആകെ 1,33,693/- രൂപ നഷ്ടമുണ്ടാക്കിയ കേസ്സിലാണ് തൃശ്ശൂർ വിജിലൻസ് കോടതി മുനിസിപ്പൽ എഞ്ചിനീയറായ എസ്.ശിവകുമാറിനെയും, അസിസ്റ്റന്റ് എഞ്ചിനീയറായ എം.കെ.സുഭാഷിനെയും, കരാറുകാരനായ കെ.ഐ.ചന്ദ്രനെയും രണ്ട് വർഷം വീതം കഠിന തടവിനും 1,00,000/- രൂപ വീതം പിഴ ഒടുക്കുന്നതിനും തൃശ്ശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. പ്രിയമുള്ളവരെ ഇത്തരം അഴിമതികൾ നമ്മുടെയൊക്കെ പഞ്ചായത്തുകളിലെ നിർമ്മാണ പ്രവർത്തികളിൽ ഇന്നും നടക്കുന്നു എന്നുള്ളതാണ് സത്യം. ഇത് നമ്മൾ മനസ്സിലാക്കുകയും വോട്ടർമാരായ നമ്മൾ ഓരോരുത്തരും കൃത്യമായി ഇടപെടുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. എങ്കിൽ മാത്രമേ നമ്മുടെ നികുതിപ്പണം കൊള്ളയടിക്കുന്നത് തടയാനും നിർമ്മാണ പ്രവർത്തികൾ കൃത്യതയോടെ നടപ്പിലാക്കാനും നമുക്ക് കഴിയും. ഇതിനെതിരെയും ഇതുപോലെയുള്ള പ്രവൃത്തനങ്ങളിൽ ആം ആദ്മി പാർട്ടി കോടഞ്ചേരി പഞ്ചായത്ത് ശക്ത്മായി പ്രതികരിക്കും. എന്ന് ആം ആദ്മി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രി. അബ്രഹാം വാമറ്റത്തിൽ പറഞ്ഞു.