പേരാമ്പ്ര: അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘത്തെ പിടികൂടി പേരാമ്പ്ര സ്ക്വോഡ്. കുഴല്‍പ്പണം എത്തിക്കുന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചു സംഘം ചേര്‍ന്ന് ആക്രമിച്ചു പണം തട്ടുന്ന കവര്‍ച്ചാ സംഘത്തെയാണ് പേരാമ്പ്ര പോലീസ് മാഹിയില്‍ നിന്നും പിടികൂടിയത്.
പോണ്ടിച്ചേരി സ്വദേശികളായ വിനോദ്(21), മാരിയൻ(24), ശ്രീറാം(21), മാഹി സ്വദേശി ഷിജിൻ(35) തുടങ്ങിയവരാണ് അറസ്റ്റിലായത്. ബൈക്കിൽ എത്തുന്ന കുഴൽപ്പണ വിതരണക്കാരെ മർദിച്ച് ഇവരുടെ വാഹനത്തിൽ കയറ്റി പണംകൈക്കലാക്കി അവരെ വഴിയിൽ ഉപേക്ഷിച്ചു മുങ്ങുന്നതാണ് ഇവരുടെരീതി. സമാനരീതിയിൽ സെപ്റ്റംബർ 10ന് കടമേരി സ്വദേശിജൈസനെ സംഘംആക്രമിച്ച് 7 ലക്ഷം രൂപ കവർന്നിരുന്നു.പിന്നീട് ഇയാളെ വെള്ളിയൂരിൽ ഉപേക്ഷിച്ചിരുന്നു.
തുടർന്ന് പേലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തിയെങ്കിലും നമ്പർ വ്യാജമായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയഅസൂത്രിതമായ നീക്കത്തിലൂടെയാണ് മാഹിയിലെ ലോഡ്ജിൽ നിന്ന്പ്രതികളെ പിടികൂടുകയായിരുന്നു