കോടഞ്ചേരി:അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിൽ വാഹനാപകടം. കണ്ണോത്ത് അങ്ങാടിക്ക് സമീപമാണ് വാഗണാർ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്. 5 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 4 പേർക്ക് പരിക്കുകൾ പറ്റിയിട്ടുണ്ട്. രണ്ടുപേരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട് കോഴിക്കോട് സ്വദേശികൾ ആണ് കാറിൽ ഉണ്ടായിരുന്നത്.