കോഴിക്കോട്:കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന് രക്ഷിച്ചു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് കക്കാടംപൊയില്‍ – തിരുവമ്പാടി റൂട്ടില്‍ പീടികപ്പാറ വെച്ച് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്. നാല്പതില് അധികം യാത്രക്കാരുണ്ടായിരുന്ന ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു.
തിരുവമ്പാടി ഡിപ്പോയിലെ കക്കാടംപൊയിൽ സ്വദേശിയുമായപ്രകാശനായിരുന്നുഡ്രൈവറുംഡ്രൈവിംഗ് സീറ്റിൽഉണ്ടായിരുന്നത്. കക്കാടംപൊയിലിൽനിന്ന് തിരുവമ്പാടിയിലേക്ക്വരുന്നതിനിടെയാണ്അപകടമുണ്ടായത്. പീടികപ്പാറയിൽ കുത്തനെയുള്ള ഇറക്കവും വളവുമുള്ളഭാഗത്ത് വെച്ചാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്ന് ഡ്രൈവർ പറയുന്നു. തുടർന്ന് റോഡരികിലേക്ക് ബസ് ഇടിച്ച് നിർത്തുകയായിരുന്നു. സ്ഥിരം അപകട മേഖലയിലാണ് സംഭവം നടന്നത്. ഈ സ്ഥലത്തിന് സമീപം തന്നെ ആഴമേറിയ കൊക്കയുമുണ്ട്. പ്രകാശന്റെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവാകുകയായിരുന്നു