ലാബും സാധാരണ പോലെ പ്രവർത്തിക്കുന്നു
കൂടരഞ്ഞി : നൂറുകണക്കിന് മലയോര, കുടിയേറ്റ നിവാസികൾ നിത്യേന ആശ്രയിക്കുന്ന കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നാഥനില്ലാ അവസ്ഥയ്ക്ക് പരിഹാരമായി. ഡോക്ടർമാരുടെ അഭാവം മൂലം മുടങ്ങിയ സായാഹ്ന ഒ.പി. ഇന്നലെ മുതൽ പുനസ്ഥാപിച്ചു. എം.എൽ.എ. യുടെ ഇടപെടലിനെ തുടർന്നാണിത്. വ്യാഴാഴ്ച മുതൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറുവരെ ഒ.പി. ഉണ്ടായിരിക്കുന്നതാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതരവീഴ്ച തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ. കെ.സി. നസറുൽ ഇസ്ലാമിനെ ആരോഗ്യവകുപ്പ് ഡയറക്ടർ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിപ്പിച്ചു.