കോട്ടയം :
Lawyers of Kerala
തിരുവല്ല കോടതിയിൽ നടത്തിയ R.C.O.P കേസിൽ അഡ്വ.അലക്സിൻറെ കക്ഷിക്ക് അനുകൂലമായി വിധി വന്നിരുന്നു.ഇതേ എതൃകക്ഷിക്ക് എതിരായി മറ്റൊരു R.C.O.P കേസും ഇന്ന് കോടതിയിൽ ഉണ്ടായിരുന്നു.വിധി വന്നതിനെ തുടർന്ന് കടമുറി ഭാഗങ്ങൾ എതൃകക്ഷി തല്ലിപ്പൊട്ടിക്കുന്നു എന്ന് ഹർജിക്കാരൻ പറഞ്ഞതനുസരിച്ച് കടമുറിയുടെ സമീപം എത്തിയപ്പോഴാണ്’നീ അല്ലേടാ എനിക്ക് എതിരേ കേസ് നടത്തിയത് ‘ എന്ന് ആക്രോശിച്ചു കൊണ്ട് രണ്ട് കത്തികളുമായി അഡ്വ. അലക്സിനെ ആക്രമിച്ചത്..പെട്ടെന്ന് വന്ന ആക്രമണമായതിനാൽ നെഞ്ചിന് നേരേ വന്ന കുത്ത് തടഞ്ഞപ്പോൾ കത്തി കൈയിൽ തുളഞ്ഞു കയറുകയായിരുന്നു.രക്തം ധാരാളം പോയി എങ്കിലും പെട്ടെന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ അദ്ദേഹത്തെ എത്തിക്കുകയും പ്രാഥമിക ശുശ്രൂഷ നല്കുകയും ചെയ്തു. നാളെ സർജറി നിശ്ചയിച്ചിരിക്കുന്നു.ജോസഫ് ആൻറ് പൗലോസ് ലോയേഴ്സ് ഓഫീസിലെ ജൂണിയർ അഭിഭാഷകനാണ് അഡ്വ. അലക്സ് തോമസ്.