തിരുവനന്തപുരം :നിവിൻ പോളിക്കെതിരായ പീഡന കേസിൽ ഗുരുതരവകുപ്പുകൾ ചുമത്തി.ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, കൂട്ടബലാത്സംഗം എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.കോതമംഗലം ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിന്റെ അന്വേഷണം പ്രത്യേകഅന്വേഷണ സംഘം ഏറ്റെടുത്തു.
ഗുരുതരവകുപ്പുകളാണ് നിവിൻ പോളിക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയപ്പെടുന്നു. ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത‌് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്. ആറ് പ്രതികളുണ്ട് കേസിൽ. നിവിൻ പോളി ആറാം പ്രതിയാണ്. ശ്രേയ ഒന്നാം പ്രതി, രണ്ടാം പ്രതി നിർമതാവ് എ കെ സുനിൽ, മൂനാം പ്രതി ബിനു, നാല് ബഷീർ, അഞ്ചാം പ്രതി കുട്ടൻ, എന്നിവർക്കൊപ്പം നിവിൻ പോളിയും തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ പല ദിവസങ്ങളിലായി ബലാത്സംഗം ചെയ്തെന്നാണ് യുവതി പറയുന്നത്.