Wednesday, January 1, 2025
spot_img

പെരുമ്പാമ്പിനെ പിടി കൂടി

കോടഞ്ചേരി:നെല്ലിപ്പൊയിൽ മഞ്ഞുവയൽ കള്ളിവളപ്പിൽ സോമൻ കെ ആർ വീടിനു സമീപം കണ്ട പെരുമ്പാമ്പിനെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് എടത്തറ ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ ആർ ആർ ടി ടീമിനെ അംഗങ്ങളായ ഫോറസ്റ്റ് ഓഫീസർമാരായ ബിജു പി സി,എഡിസൺ, വിഘ്നേഷ്, സന്തോഷ് , കണ്ടപ്പൻ ചാൽ സ്വദേശി പ്രിൻസ് കടുത്താനം എന്നിവരും ചേർന്ന് പിടികൂടി.10 കിലോയോളം തൂക്കമുള്ള പെരുമ്പാമ്പിനെയാണ് പിടി കൂടിയത്.

ജനവാസ മേഖലയിൽ പെരുമ്പാമ്പ് വിഷസർപ്പങ്ങൾ കാട്ടുപന്നി പുലിയുടെ സാന്നിധ്യം നിരന്തരം കൃഷി നശിപ്പിക്കുകയും മനുഷ്യജീവന് ഭീഷണിയായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിയിൽ എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.

കാട്ടു പന്നി ശല്യം മൂലം പ്രദേശത്തെ കർഷകർക്ക് കൃഷി ഇറക്കാൻ സാധ്യമല്ലാതായിരിക്കുകയും രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായസമരം നടത്താനും യോഗം തീരുമാനിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസിന്റെ വടക്കേ മുറിയിൽ യോഗം ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് ജെയിംസ് അഴകത്ത് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ റോസമ്മ കയത്തുങ്കൽ, ഫ്രാൻസിസ് ചാലിൽ, ബേബി കളപ്പുര, ചാക്കോ ഓരത്ത്, ജോർജ് കാരിക്കത്തറ, ടോമി പെരുമ്പനാനി,ജോസ് പരത്തമല, ജോസ് തുരുത്തിയിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂