ചെന്നൈ: ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുന്നതിനാൽ സുരക്ഷയെ മുൻനിർത്തി നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. കേരളത്തിലൂടെ സർവീസ് നടത്തുന്നവയിൽ ശബരി എക്സ്പ്രസാണ് പൂർണ്ണമായും റദ്ദാക്കിയത്. കേരള എക്സ്പ്രസ് ഉൾപ്പെടെ ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. മഴയെ തുടർന്ന് റെയിൽവെ ചെന്നൈ ഡിവിഷൻ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്: 044-25354995, 044-25354151.