1, പ്രതി ബിജു 2, കൊല്ലപ്പെട്ട ക്രിസ്റ്റി
കൂടരഞ്ഞി (കോഴിക്കോട്): മദ്യലഹരിയിലായിരുന്ന അച്ഛൻ്റെ കുത്തേറ്റ് മകന് ദാരുണാന്ത്യം.
പൂവാറൻതോട് ചെറിയംപുറത്ത് ക്രിസ്റ്റി (24) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പിതാവ് ബിജു എന്ന് വിളിക്കുന്ന ജോണിനെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് (ശനി) പുലർച്ചെ ഒരു മണിയോടെ ഉറങ്ങി
കിടക്കുകയായിരുന്ന ക്രിസ്റ്റിയുടെ നെഞ്ചിൽ ബിജു കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
അമിതമായി മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്ന് കരുതുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.