Friday, April 18, 2025
spot_img

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

വയനാട്: ഉരുൾപൊട്ടലും കാലവർഷവും മൂലം അടച്ചിട്ടിരുന്ന വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. മഴ കുറച്ച സാഹചര്യത്തിൽ ഈ തീരുമാനമെടുത്തതെന്ന് ജില്ലാ കലക്ടർ ഡി. ആർ. മേഘശ്രീ അറിയിച്ചു. മാനന്തവാടി പഴശ്ശി പാർക്ക്, അമ്പലവയൽ എടക്കൽ ഗുഹ, പഞ്ചാരക്കൊല്ലി പ്രിയദർശിനി ടീ എൻവിറോൺസ് എന്നിവ വൈകീട്ട് 6.30 വരെ പ്രവർത്തിക്കും.

സുൽത്താൻ ബത്തേരി ടൗൺ സ്ക്വയർ, അമ്പലവയൽ വയനാട് ഹെറിറ്റേജ് മ്യൂസിയം, വൈത്തിരി പൂക്കോട് തടാകം, കാവുംമന്ദം കർളാട് തടാകം, പുൽപള്ളി പഴശ്ശി മ്യൂസിയം, കാരാപ്പുഴ ഡാം എന്നിവയും വൈകീട്ട് 6.30 വരെ തുറന്നിരിക്കും. പൂക്കോട് ‘എൻ ഊര്’ കേന്ദ്രം, വയനാട്ടിൽ ഓറഞ്ച് അല്ലെങ്കിൽ റെഡ് അലർട്ട് ഇല്ലാത്ത ദിവസങ്ങളിൽ, മുൻകാല സമയക്രമം പാലിച്ചും പ്രവർത്തിക്കും.

മുമ്പ് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിനെ തുടർന്ന് ജനങ്ങളുടെ ഉപജീവനമാർഗം തടസ്സപ്പെട്ടതായ വാർത്തകൾ ഉണ്ടായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂