കുറ്റ്യാടി അമ്പലക്കുളങ്ങരയിൽ രാത്രി വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ.
തിരുവനന്തപുരം സ്വദേശിയായ ചെട്ടിയാംപാറ, പറങ്ങോട്ട് ആനന്ദ ഭവനിലെ സോഫിയ ഖാൻ (27) നെ ആണ് കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികൾ ഉണ്ടോ എന്ന് അന്വേഷണം നടന്നുവരുന്നതായി പോലീസ് പറഞ്ഞു.
ആഗസ്റ്റ് 21 രാത്രി 9.30 ഓടെ അമ്പലക്കുളങ്ങര നിട്ടൂർ റോഡിലെ കുറ്റിയിൽ ചന്ദ്രിയുടെ വീട്ടിലെത്തി ബാത്ത്റൂമിൽ പോകണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുറത്തുള്ള ബാത്റൂമിൽ കയറിയ യുവതി ആയുധവുമായി പുറത്തിറങ്ങി ഭീഷണിപ്പെടുത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മബഹളം വെച്ചതോടെ യുവതി
രക്ഷപ്പെട്ടു.
കുറ്റ്യാടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കൈലാസനാഥ്, സി.പി.ഒ
മാരായ ശ്രീജിത്ത്,വിജയൻ,ദീപ എന്നിവര അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.