താമരശ്ശേരി:ചുരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായ നിർദിഷ്ട ചുരം ബൈപാസ് [ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ] യാഥാർഥ്യമാക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ അറിയിച്ചു. ചുരം ബൈപാസ്വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തണമന്ന ആക്ഷൻ കമ്മിറ്റി യുടെ ആവശ്യം പരിശാധി ക്കുമന്നും അദ്ദേഹം പറഞ്ഞു. വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ കുടി കാഴ്ചയിലാണ് കെ. സുരേന്ദ്രൻ ഈ ഉറപ്പ് നൽകിയത്. ബൈപാസ് ആവശ്യം ഉന്നയിച്ച് ആക്ഷൻ കമ്മിറ്റി നിവേദനവും നൽകി. പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുള്ള ഏക മാർഗം നിലവിലെ ചുരം റോഡിന് സമാന്തരമായിബൈപാസ് നിർമിക്കുക മാത്രമാണന്ന് നിവേദനത്തിൽ ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.വയനാട് വികസന പാക്കേജിൽ ചുരം ബൈപാസ് ഉൾപ്പെടുത്തണമന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ടി. ആർ. ഒ.കുട്ടൻ, ഗിരീഷ് തേവള്ളി, വി.കെ. മൊയ്തു മുട്ടായി, സൈദ് തളിപ്പുഴ, റെജി ജോസഫ്, അഷ്റഫ് വൈത്തിരി, റാഷി താമരശ്ശേരി, സി.സി.തോമസ് എന്നിവരാണ് നിവേദനം നൽകിയത്.