തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതിൽ നന്ദി അറിയിച്ച് രക്ഷിതാക്കൾ. കുട്ടിയെ മർദിച്ചിട്ടില്ലെന്ന് മാതാവ് പറഞ്ഞു. കൂട്ടിയുമായി ഇന്നലെ വീഡിയോ കോളിൽ സംസാരിച്ചു ഭക്ഷണം കഴിച്ചെന്ന് പറഞ്ഞെന്ന് മാതാവ് പറഞ്ഞു. ശകാരിച്ചത് കൊണ്ടാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്ന് മാതാവ് പറഞ്ഞു.
കുട്ടി എത്തിയ ശേഷം നാട്ടിലേക്കും മടങ്ങുമെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി. കുട്ടിയെ കണ്ടെത്തിയ കേരളത്തിന് നന്ദിയെന്ന് മാതാപിതാക്കൾ പറഞ്ഞു. പെൺകുട്ടിയെ തിരുവനന്തപുരത്തേക്ക് എത്തിക്കാനായി വിശാഖപട്ടണത്തേക്ക് പോയ പോലീസ് സംഘത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗങ്ങളും ഉണ്ട്.
കുട്ടിയെ വിട്ടു നൽകണമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി ഇന്ന് രേഖാമൂലം ആവശ്യപ്പെടും. വിശാഖപട്ടണത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ഇമെയിൽ അയയ്ക്കും. കുട്ടിയെ നാളെ തിരുവനന്തപുരത്ത് കൊണ്ടുവരും.
കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ അഞ്ചംഗ സംഘമാണ് വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിരിക്കുന്നത്. ആർപിഎഫിന്റെ സംരക്ഷണയിലുള്ള കുട്ടിയെ ഇവർ ഏറ്റുവാങ്ങും. ഇതിന് ശേഷം വിശാഖപട്ടണത്തെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കണം. മാതാപിതാക്കൾക്കും കൗൺസിലിംഗ് നൽകും. ഈ നടപടികൾ പൂർത്തിയായ ശേഷമേ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറുക.