തീപിടിത്തത്തില്‍ 17 പേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. അനകപ്പല്ലേയിലെ എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സ് പ്രൈവറ്റ് ലിമറ്റഡിന്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റവരെ അനകപ്പല്ലേയിലെയും അച്യുതപുരത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഉച്ചഭക്ഷണ സമയത്താണ് അപകടം ഉണ്ടായത്. അതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. തൊഴില്‍ മന്ത്രി, ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. എന്താണ് അപകടത്തിന് കാരണമെന്നത് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
മരിച്ച 17 പേരില്‍ 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അസിസ്റ്റൻ്റ് ജനറല്‍ മാനേജർ വി സന്യാസി നായിഡു (50), ലബോറട്ടറി ഇൻചാർജ് റാമി റെഡ്ഡി (35), കെമിസ്റ്റ് എൻ ഹരിക (22), പ്രൊഡക്ഷൻ ഓപ്പറേറ്റർ പാർത്ഥ സാരഥി (23), പ്ലാൻ്റ് ഹെല്‍പ്പർ വൈ ചിന്ന റാവു (25), പി രാജശേഖർ (25) എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പ്ലാൻ്റ് ഓപ്പറേറ്റർമാരായ കെ മോഹൻ (20), ഗണേഷ്, എച്ച് പ്രശാന്ത്, എം നാരായണ റാവു എന്നിവരാണ് മരിച്ചത്.
രക്ഷാപ്രവർത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഫാക്ടറിയില്‍ നിന്ന് കനത്ത പുക ഉയരുന്നതിനാല്‍ ദ്രുതഗതിയിലുള്ള പ്രവർത്തനം നടത്തുക ബുദ്ധിമുട്ടാണ്. അപകടത്തെ തുടർന്ന് കമ്ബനിയുടെ പരിസരം കനത്ത സ്‌ഫോടനത്തിന്റെ പുക മൂടിയിരിക്കുകയാണ്.