Wednesday, December 25, 2024
spot_img

കാറിന്റെ എഞ്ചിന് അടിയിൽ പ്രത്യേക അറ; 104 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമം;സ്‌കൂൾ മാനേജർ അടക്കം രണ്ട് പേർ പിടിയിൽ

മലപ്പുറം : കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 104 ഗ്രാം എംഡിഎംഎ പിടികൂടി. എയ്ഡഡ് എൽ പി സ്‌കൂൾ മാനേജർ അടക്കം രണ്ടുപേരാണ് അറസ്റ്റിലായത്. ബംഗലൂരുവിൽ നിന്നാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവന്നത്.

തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ദാവൂദ് ഷമീൽ (39), ഷാനിദ്(30) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ 12-ഓടെയാണ് ഇരുവരും പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ വെച്ച് പൊലീസ് കൈകാണിച്ചെങ്കിലും കാർ നിർത്താതെ പോയി. തുടർന്ന് പൊലീസ് വാഹനം കുറുകെയിട്ടാണ് കാർ നിർത്തിച്ചത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂