കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പാർലമെന്ററി ഇലക്ഷൻ സംഘടിപ്പിച്ചു.
സ്കൂൾ ലീഡർ ആയി രണ്ടാം വർഷ സയൻസ് വിദ്യാർത്ഥി ബ്രിന്റോ റോയ്, ആർട്സ് സെക്രട്ടറിയായി ഒന്നാംവർഷ കോമേഴ്സ് വിദ്യാർഥിനി സാനിയ സുനിൽ, സ്പോർട്സ് സെക്രട്ടറിയായി രണ്ടാം വർഷ കോമേഴ്സ് വിദ്യാർത്ഥി അജിൻ സി വിനോജ്,
ക്ലാസ്സ് ലീഡേഴ്സായി ലിയ ജോസഫ് (പ്ലസ് ടു സയൻസ്), ജോൺസ് ബിജു, (പ്ലസ് വൺ സയൻസ്) എന്നിവർ യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടു.
പ്രിസൈഡിങ് ഓഫീസർ ജിൻസ് സാറിന്റെ നേതൃത്വത്തിൽ പാർലമെന്ററി ജനാധിപത്യ രീതിയിൽ മീറ്റ് ദി കാൻഡിഡേറ്റ്, വോട്ടിംഗ്, വോട്ടെണൽ, സത്യപ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. ശേഷം പുതിയ അധ്യായന വർഷത്തെ വിദ്യാർത്ഥി സാരഥികൾ സ്കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റെടുത്തു.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി മാതൃകപരമായരീതിയിലാണ് പ്രസ്തുത ഇലക്ഷൻ സംഘടിപ്പിച്ചത്