ഈങ്ങാപ്പുഴ ഈങ്ങാപ്പുഴ,മലപുറത്ത് ഉണ്ടായ അപകടത്തിൽ പുല്ലൂരാംപാറ സ്വദേശിയായ വിമുക്തഭടൻ ചക്കുംമൂട്ടിൽ ബിജു പി ജോസഫ് (56) ആണ് മരണപ്പെട്ടത്.
കെഎസ്ആർടിസി ബസും, ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് എയർപോർട്ട് ജീവനക്കാരനാണ്. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കേറ്റയാളെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മുന്നിലെ അപകടം കണ്ട് പുറകെ വന്ന സ്വകാര്യബസ് ബ്രേക്ക് ചെയ്തത് മൂലം ബസിന് പുറകിൽ വരികയായിരുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ കൂട്ടിയിടിച്ചും അപകടമുണ്ടായിട്ടുണ്ട്.