കൽപ്പറ്റ :വയനാട്ടിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ചെത്തിയ കാർ തോട്ടിലേക്ക് മറിഞ്ഞുവീണ് മൂന്ന് പേർക്ക് പരിക്ക്. കർണാടക സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ചിക്കമംഗളൂരു സ്വദേശികളായ ബെനജിക്ട് (67), ഡിസൂസ (60), ലോറൻസ് (62) എന്നിവർക്കാണ് പരിക്കേറ്റത്.പുല്ലപ്പിള്ളി ഭാഗത്തേക്ക് പോകാനെത്തിയതായിരുന്നു ഇവർ. നടക്കാൻ മാത്രം വീതിയുള്ള പാലത്തിലേക്ക് ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ഇവരുടെ വാഹനം കയറിയപ്പോൾ മറിഞ്ഞ് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
15 അടി താഴ്ച്ചയിലേക്കാണ് കാർ മറിഞ്ഞുവീണത്. ബാവലി മഖാമിനും സമീപത്തുള്ള തോടിനു കുറുകെയുള്ള പാലത്തിലേക്കാണ് കാർപാഞ്ഞുകയറിയത്. നടപ്പാതയിലേക്ക് കയറിയ വാഹനം ബ്രേക്കിട്ട് നിർത്താൻ ശ്രമിക്കുന്നതിനിടെ തോട്ടിലേക്ക് പതിച്ചുവെന്നാണ് കരുതുന്നത്.വിവരം ലഭിച്ചതിന് പിന്നാലെ മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹാത്തോടെയാണ് പരിക്കേറ്റവരെ രക്ഷിച്ച് വയനാട് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചത്.
അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള രണ്ട് യൂണിറ്റുകളെത്തിയാണ്രക്ഷാപ്രവർത്തനം നടത്തിയത്. മാനന്തവാടി അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥരായ അസി.സ്റ്റേഷൻ ഓഫീസർമാരായ കെ.കുഞ്ഞിരാമൻ, ഐജോസഫ്, സീനിയർഫയർ ആൻഡ് റെസ ഓഫീസർ ഒ ജി പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്കഓഫീസർമാരായ മനു അഗസ്റ്റിൻ, കെഷെജറ്റ്ജി ശശി, പി കെ രജീഷ്, ടി ഡി അനുറാം, കെ ജെ ജിതിൻ, ഹോംഗാർഡ് മാത്യു തുടങ്ങിയവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.