കോടഞ്ചേരി
പുല്ലൂരാംപാറ ദേശീയ അവാർഡ് തിളക്കത്തിൽ ജോഷി ബനഡിക്ട്
കോഴിക്കോട് പുല്ലൂരാംപാറയെന്ന കൊച്ചു ഗ്രാമത്തിലേക്ക് അനിമേഷൻ സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം എത്തിച്ചു ചരിത്രം കുറിക്കുകയാണു ജോഷി ബനഡിക്ട് ആക്കാട്ടുമുണ്ട യ്ക്കൽ. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച അനിമേഷൻ ചിത്രത്തിനുള്ള ദേശീയ അവാർഡാണു ലഭിച്ചത്. നോൺ ഫീച്ചർ വിഭാഗത്തിലാണ് ‘എ കോക്കനട്ട് ട്രീ’ എന്ന സിനിമ പുരസ്കാരം നേടിയത്. ഒരു കുടും ബവും തെങ്ങും തമ്മിലുള്ള ആത്മബന്ധമാണു പ്രമേയം. ആരോ ഉപേക്ഷിച്ച ഒരു തെങ്ങിൻതൈ ഏറ്റെടുക്കുന്ന അമ്മ പറമ്പിൽ അതു വച്ചു പിടിപ്പിക്കുന്നു. കുടുംബത്തിലെ ഒരംഗമായി വളരുകയും ഇടപെടുകയും ചെയ്യുന്ന തെങ്ങിനെയാണു ജോഷി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിർമാണവും, സംവിധാനവും ആൻസി തോമസ്. മകൻ ബെനവും, ജോഷി ബനഡിക്ട് തന്നെ.
2021ൽ പൂർത്തിയാക്കിയ സി ജോഷി ബനഡിക്ട്
മുംബൈ ഇൻ്റർനാഷനൽ ഫിലിം ഫെസ്റ്റി വലിലും ജൂറിയുടെ പ്രത്യേക പരാമർശം നേടി. ജോഷിയുടെ ആദ്യത്തെ സ്വതന്ത്ര അനിമേഷൻ സിനിമയാണിത്. ജോഷിയുടെ ദ് പിഗ് ഫ്ലിപ് എന്ന ഇംഗ്ലിഷ് ഗ്രാഫിക് നോവൽ പന്നിമലത്ത് എന്നപേരിൽ കെ.കെ.മുരളീധരൻ മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. തൃശൂർ ഗവ.ഫൈൻ ആർട്സ് കോളജിൽനിന്നു ബിരുദംനേടിയ ജോഷി ബനഡിക്ട് തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്നു.