കർഷക ദിനത്തിൽ ആദ്യകാല കർഷകരെ –
കോടഞ്ചേരി : ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ആദ്യകാല കർഷകരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 58 ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ആദ്യകാല കുടിയേറ്റ കർഷകരായ എലുവാലുങ്കൽ എ പി കുര്യൻ,പൊട്ടക്കൽ പി വി ജോൺ എന്നിവരെ ഇരുവരുടെയും വീടുകളിൽ എത്തി പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു.
മുണ്ടൂർ 58 ആം ബൂത്ത് കമ്മറ്റി പ്രസിഡണ്ട് കെ എൽ ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സൂസൻ കേഴപ്ലാക്കൽ,റോസമ്മ കയത്തുങ്കൽ, അലക്സാണ്ടർ തറപ്പേൽ, സാബു അവണ്ണൂർ, ലൈജു അരീപ്പറമ്പിൽ,സാബു മനയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
റോയ് ഊന്നുകല്ലേൽ,പി കെ സ്കറിയ പടിഞ്ഞാറ്റുമുറിയിൽ,കെ എസ് ജോസ് കയത്തുങ്കൽ, ജിജി കേഴപ്ലാക്കൽ, ജാൻസി മൈനാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി..