തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഓട്ടോറിക്ഷ കോ ഓഡിനേഷൻ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി ബസ്റ്റാൻ്റ് ഓപ്പൺ സ്റ്റേജിൽ വച്ച് ജീവിത ശൈലി രോഗ നിർണയ ക്യാമ്പും കാഴ്ച പരിശോധനയും നടത്തി.നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ചടങ്ങിൽ വച്ച് ഓട്ടോ തൊഴിലാളികൾ നൽകിയ നേത്രദാന സമ്മതപത്രം ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ഏറ്റുവാങ്ങി.ക്യാമ്പിന് ഒപ്റ്റോമെട്രിസ്റ്റ് കെ ബിജീഷ് കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരായ കെ ഷാജു ,കെ ബി ശ്രീജിത്ത് , മുഹമ്മദ് ഷമീർ , ഇ കെ ലിംന , മുഹമ്മദ് മുസ്തഫ ഖാൻ , ലിസ്ന , ദീപ്തി , പുഷ്പവല്ലി എന്നിവരും ഓട്ടോറിക്ഷ കോ ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ഷാഹുൽഹമീദ്, ബിജോയ്ജേക്കബ്, ടി കെ ശിവൻ , കെ വി ഷിജു , കുര്യാക്കോസ് , കെ ദിവിൻ , കെ എച്ച് സൈതലവി എന്നിവരും നേതൃത്വം നൽകി.