കൂടത്തായ്: 75 വർഷത്തിന്റെ നിറവിൽ എത്തിനിൽക്കുന്ന കൂടത്തായ് ( ഈരൂട് ) സെന്റ് ജോസഫ്സ് എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്ക് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മുഖ്യ രക്ഷാധികാരിയായി സ്കൂൾ മാനേജർ റവ.ഫാദർ ആന്റണി ചെന്നിക്കരയും രക്ഷാധികാരികളായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെമ്പർ ശ്രീമതി ചിന്നമ്മ മാത്യു, ഷാജി അല്ലക്കുഴ, പിടിഎ പ്രസിഡണ്ട് ശ്രീ മുനീർ കെ. യു ചെയർമാനായും പ്രധാനാധ്യാപിക ശ്രീമതി ഡെയ്‌സ്‌ലി മാത്യു ജനറൽ കൺവീനറായും സ്വാഗതസംഘ കമ്മിറ്റിക്ക് രൂപം നൽകി . ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിവിധ കർമ്മ പദ്ധതികളെക്കുറിച്ച് അവതരിപ്പിക്കുകയും ഓരോന്നും നടത്തേണ്ട കാലം നിശ്ചയിക്കുകയും ചെയ്തു. പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ,അധ്യാപകർ , സ്കൂളിൻറെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ സബ് കമ്മിറ്റികളും രൂപീകരിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ ആന്റണി ചെന്നിക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ചിന്നമ്മ മാത്യു, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ആസൂത്രണ ബോർഡ് ചെയർമാൻ തമ്പി പറകണ്ടത്തിൽ, പ്രധാനാധ്യാപിക ഡെയ്‌സ്‌ലി മാത്യു, പി ടി എ പ്രസിഡണ്ട് മുനീർ കെ യു, എം പി ടി പ്രസിഡൻ്റ് മുഹ്‌സിന കാരാട്ട് തുടങ്ങിയവർ സംസാരിച്ചു.