Monday, December 23, 2024
spot_img

സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.ഇന്ത്യയുടെ എഴുപത്തി ഏട്ടാമത് സ്വാതന്ത്ര്യ ദിനം പ്രൗഡഗംഭീരമായി ആഘോഷിച്ചുസ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ത്യയുടെ എഴുപത്തി ഏട്ടാമത് സ്വാതന്ത്ര്യ ദിനം പ്രൗഡഗംഭീരമായി ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ്‌ തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യ എന്ന ഒറ്റ വികാരത്തോടെ ഒരുമയോടെ നാം മുന്നോട്ട് പോകണമെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.

ഹയർസെക്കൻണ്ടറി സ്കൂൾ പ്രിൻസിപ്പാൾ വിജോയ് തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് റോക്കച്ചൻ പുതിയേടത്ത്, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.എസ്പിസി,സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർ സി, എൻഎസ്എസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെല്ലാവരും മാസ്സ് ഡ്രിൽ നടത്തി. തുടർന്ന് ദേശഭക്തി ഗാനങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണാഭമായ നൃത്താവിഷ്കാരം ചടങ്ങിന് മോടി കൂട്ടി. ധീര ജവാന്മാരുടെ സ്മരണ അനുസ്മരിപ്പിച്ചുകൊണ്ട് കുട്ടിസൈനികർ അവതരിപ്പിച്ച നൃത്തശില്പവും, ഭാരതാംബയുടെ വേഷപ്പകർച്ചയും കാണികളുടെ മനസ്സിൽ ദേശസ്നേഹം ഉണർത്തി.ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ് നന്ദി അർപ്പിച്ചു.

അധ്യാപകരായ അനൂപ് ജോസ്, ബർണാഡ് ജോസ്, പീറ്റർ എം. എം, ജിനോ കെ എം,വിത്സൺ ജേക്കബ്, അനില അഗസ്റ്റിൻ, സി. സാലി സി. ജെ., സബിത ജോസഫ്, റിന്റ വർഗീസ്, റംല സി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂