Monday, December 23, 2024
spot_img

കീം 2024: രണ്ടാം അലോട്ട്‌മെന്റ് ഓപ്ഷന്‍ നാളെക്കൂടി

തിരുവനന്തപുരം:എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശനത്തിന് ആദ്യ ഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കുകയും ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാര്‍ഥികളും, ആദ്യ ഘട്ടത്തില്‍ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും എന്‍ജിനീയറിങ്/ ഫാര്‍മസി കോഴ്സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഇതിനായി വിദ്യാര്‍ഥികള്‍ www.cee.kerala.gov.in se Candidate Portal- ലെ ഹോം പേജില്‍ പ്രവേശിച്ച് ‘confirm’ ബട്ടണ്‍ ക്ലിക്ക് ചെയ്യണം.ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ പുന:ക്രമീകരിക്കുന്നതിനും/ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും, പുതുതായി ഉള്‍പ്പെടുത്തിയ കോളജ്/കോഴ്‌സ്/ആര്‍ക്കിടെക്ചര്‍ കോഴ്സ് ഉള്‍പ്പെടെ പുതിയതായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഓഗസ്റ്റ് 16ന് രാത്രി 11.59 വരെ സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാകും. രണ്ടാം ഘട്ടത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുളള സ്വാശ്രയ എന്‍ജിനീയറിങ് കോളജിലേയ്ക്കും അനുബന്ധമായി ചേര്‍ത്തിട്ടുളള സര്‍ക്കാര്‍/എയ്ഡഡ് സ്വയംഭരണ/സ്വാശ്രയ ആര്‍ക്കിടെക്ചര്‍ കോളജുകളിലേയ്ക്കും ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാം.ഒന്നാം ഘട്ടത്തില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കും പുതുതായി ഉള്‍പ്പെടുത്തിയ എന്‍ജിനീയറിങ് കോഴ്‌സുകളിലേക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഓഗസ്റ്റ് 16ന് രാത്രി 11.59 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ് കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാം ഘട്ടം/ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ടം താത്കാലിക അലോട്ട്മെന്റ് ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റായ www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാപനം കാണുക. ഹെല്‍പ് ലൈന്‍: 0471-2525300.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂