വഴിക്കടവ് : കേരള തമിഴ്നാട് അതിർത്തി പങ്കിടുന്ന നാടുകാണി ചുരത്തിൽ പലയിടത്തും വലിയ രീതിയിലുള്ള മണ്ണിടിച്ചിലും. മരങ്ങൾ കടപുഴകി വീഴുന്നുമുണ്ട്.ഇതേ തുടർന്ന് ഗതാഗതം പൂർണമായും നിർത്തിവച്ചു.മണിക്കൂറോളം ആയി നിർത്താതെ പെയ്യുന്ന മഴയെ തുടർന്നാണ് പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായത്.വഴിക്കടവ് ആനമറിയിൽ എക്സൈസ് ചെക്പോസ്റ്റിന് സമീപത്ത് മണ്ണിടിഞ്ഞിട്ടുണ്ട്.അപകടസാധ്യത മുന്നിൽകണ്ട് വാഹനഗതാഗതം നിർത്തിവയ്ക്കുകയായിരുന്നു.