ടിക്കറ്റ് എടുക്കാന്‍ രണ്ട് രൂപ കുറവ് ; കൊല്ലത്ത് എട്ടാം ക്ലാസുകാരിയെ കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് രാത്രി ഇറക്കി വിട്ടു
കരുനാഗപ്പളളി: കൊല്ലത്ത് വിദ്യാർത്ഥിനിയെ കെഎസ്‌ആർടിസി ബസില്‍ നിന്ന് രാത്രി ഇറക്കി വിട്ടതായി പരാതി.ടിക്കറ്റ് ചാർജില്‍ രണ്ട് രൂപ കുറഞ്ഞ കാരണത്താലാണ് വനിത കണ്ടക്ടർ ഇറക്കി വിട്ടത്.ചെറിയഴീക്കല്‍ സ്വദേശിയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ സുലോചനയ്‌ക്കാണ് ദുരനുഭവം ഉണ്ടായത്.
ബസില്‍ കയറിയ ഉടനെ കണ്ടക്ടർ ആന്റിയോട് രണ്ട് രൂപ കുറവുണ്ടെന്ന് പറഞ്ഞിരുന്നു.മുഴുവൻ പണം ഇല്ലാതെ യാത്ര ചെയ്യാൻ ആകില്ലെന്ന് കണ്ടക്ടർ പറഞ്ഞു. യാത്രിക്കാരില്‍ ഒരാള്‍ പണം തരമാമെന്ന് പറഞ്ഞു.അതിനുള്ള സാവകാശം പോലും തന്നില്ല.ഉടനെ ബെല്‍ അടിച്ച് ബസ് നിർത്തി ഇറക്കി വിടുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.
പെണ്‍കുട്ടി റോഡില്‍ നിന്ന് കരയുന്നത് കണ്ട് ഒരു സ്ത്രീയാണ് അച്ഛന്റെ കൂട്ടുകാരനെ വിളിച്ച് വിവരം പറഞ്ഞത്. കെഎസ്‌ആർടിസി അധികൃതർക്ക് പരാതി നല്‍കാൻ ഒരുങ്ങുകയാണ് കുടുംബം.