തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 7 മുതൽ 11 വരെ വൈദ്യുതി നിയന്ത്രണം. ഏഴു മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. 500 മുതൽ 650 മേഘാവാട്ട് വരെയാണ് വൈദ്യുതിയുടെ ലഭ്യത കുറവ്. ഝർഖണ്ഡിലെ മൈത്തോൺ വൈദ്യുതി നിലയത്തിൽ ജനറേറ്റർ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം. പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്താണ് നിയന്ത്രണം ആവശ്യമായി വരുന്നത്.