താമരശ്ശേരി :പോലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ മോഷ്ടിച്ച ബൈക്കുമായി അടിവാരം സ്വദേശിയായ യുവാവ് പിടിയിൽ.
അടിവാരം കുപ്പച്ചൻ കണ്ടി മുഹമ്മദ് സൽമാ നെയാണ് പെരുമ്പള്ളിയിൽ വെച്ച് സംശയസ്പദമായ സാഹചര്യത്തിൽ പെരുമ്പള്ളി സ്റ്റോൺഗ്യാലറി എന്ന സ്ഥാപനത്തിന് സമീപം ഇരുനില കെട്ടിടത്തിന്റെ മുന്നിൽ വെച്ച് KL 51E 1053 മോട്ടോർ സൈക്കിളുമായി പിടികൂടിയത്.
വിശദമായ ചോദ്യം ചെയ്യലിൽ ബൈക്ക് മഞ്ചേരിയിൽ നിന്നും മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു.തുടർന്ന് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.