തിരുവനന്തപുരം:സംസ്ഥാന പോലീസ് സേനയില്‍ വീണ്ടും അഴിച്ചുപണി.ഒൻപത് എസ്പിമാരെ സ്ഥലംമാറ്റി.വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്പിമാരായിരുന്ന കെ.അശോക് കുമാറിനെ എന്‍ആര്‍ഐ സെല്‍ എസ്പിയായിയായും സി.എസ്.ഷാഹുല്‍ ഹമീദിനെ എസ്‌എസ്ബി എറണാകുളം റേഞ്ച് എസ്പിയായും നിയമിച്ചു.മറ്റ് എസ്പിമാരുടെ നിയമന വിവരങ്ങള്‍ ചുവടെ, പേര്-നിലവിലെ യൂണിറ്റ് (പുതിയ യൂണിറ്റ്) എന്ന ക്രമത്തില്‍.
ബി. കൃഷ്ണകുമാര്‍ എസ്‌എസ്ബി സെക്യൂരിറ്റി (പിഎച്ച്‌ക്യൂ സ്‌പെഷല്‍ സെല്‍), എല്‍. സുരേന്ദ്രന്‍-കോഴിക്കോട് സിബി സിയു മൂന്ന് (നോര്‍ത്ത് സോണ്‍ ട്രാഫിക് ), വി. അജയകുമാര്‍-വിഎസിബി, എസ്‌ഐയു രണ്ട്(വിഎസിബി എസ്‌ആര്‍), ബിജി ജോര്‍ജ്-സി.ബി, എറണാംകുളം(സി.ബി തൃശൂര്‍), ആര്‍. പ്രതാപന്‍ നായര്‍ എസ്-എസ്ബി ഇന്‍റലിജന്‍സ് (എസ്‌എസ്ബി തിരുവനന്തപുരം), വി. ശ്യാംകുമാര്‍-സി.ബി കൊല്ലം,പത്തനംതിട്ട(വിഎസിബി ഇആര്‍ കോട്ടയം), എസ്. സുരേഷ്‌കുമാര്‍-വിഎസിബി ഇആര്‍ കോട്ടയം(സി.ബി കൊല്ലം, പത്തനംതിട്ട).