ഓമശ്ശേരി:പഞ്ചായത്തിൽ അഞ്ചാം ഘട്ട കുളമ്പ് രോഗ നിയന്ത്രണ പദ്ധതിക്കും രണ്ടാം ഘട്ട ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പിനും തുടക്കമായി.ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് സെപ്തംബർ 11 വരെ നീണ്ടു നിൽക്കുന്ന കാമ്പയിന് ഓമശ്ശേരിയിൽ തുടക്കമായത്.പഞ്ചായത്ത് പരിധിയിൽ വളർത്തുന്ന ഉരുക്കൾക്ക് സൗജന്യമായി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വീടുകളിലെത്തിയാണ് കുത്തിവെപ്പ് നൽകുന്നത്.നാലു മാസവും അതിനു മുകളിലും പ്രായമുള്ള പശു,എരുമ വർഗ്ഗത്തിലുള്ള എല്ലാ ഉരുക്കൾക്കും കുളമ്പ് രോഗത്തിനെതിരെയുള്ള കുത്തിവെപ്പ് നൽകും.നാലു മാസവും അതിനു മുകളിലും പ്രായമുള്ള പശുക്കൾക്കും കാളകൾകൾക്കുമാണ് ചർമ്മ മുഴ പ്രതിരോധ കുത്തിവെപ്പ് നൽകുക.ഓമശ്ശേരി ഗവ.വെറ്ററിനറി ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ കാമ്പയിൻ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വെറ്ററിനറി സർജൻ ഡോ:കെ.വി.ജയശ്രീ പദ്ധതി വിശദീകരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,മുൻ ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാൻ,പഞ്ചായത്ത് അംഗങ്ങളായ സി.എ.ആയിഷ ടീച്ചർ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീജ എന്നിവർ സംസാരിച്ചു.