ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ. രാവിലെ ആരംഭിക്കുമെന്ന് പറഞ്ഞ ദൗത്യത്തിന് നാവികസേന ഇതുവരെ എത്തിയിട്ടില്ല. കൂടാതെ, പുഴയിലിറങ്ങാൻ ഇതുവരെയും നാവികസേനയ്ക്ക് ജില്ലാ ഭരണകൂടത്തിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
അർജുന് വേണ്ടിയുള്ള തിരച്ചിൽ നാവികസേനയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പുഴയിൽ റഡാർ പരിശോധന നടത്താനായിരുന്നു തീരുമാനം.