കൂടരഞ്ഞി: കേരള ആരോഗ്യ സർവകലാശാല Bsc നഴ്സിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ ജോസ്ന ജോസ് വയലിൽ ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് പനക്കച്ചാൽ ബ്രാഞ്ച് ആദരിച്ചു. ചടങ്ങിൽ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജലീൽ കൂടരഞ്ഞി ഉപഹാരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, സിപിഐഎം നേതാക്കൾ ആയ ഷിന്റോ വർഗീസ്, മുഹമ്മദ് ഫാരിസ്, വിപിൻ കെ കെ, അനിൽ കുമാർ, സിബി പോൾ, ലിയോണിൻ വർഗീസ്, അരുൺ കെ, ടോം ജോസ് എന്നിവർ പങ്കെടുത്തു. കൂടരഞ്ഞി പനക്കച്ചാൽ വയലിൽ ജോസ്, ജയ ദമ്പതികളുടെ മകൾ ആണ് ജോസ്ന, നിലവിൽ 2019-2024 ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ Bsc നഴ്സിംഗ് പഠിക്കുന്നു, നാടിന് അഭിമാനം അയി മാറുന്ന ഇത്തരം വിദ്യാർത്ഥികളെ ആദരിക്കുക എന്നത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തം ആണ് എന്ന് ഉത്ഘാടനം ചെയ്ത് സംസാരിച്ച ജലീൽ കൂടരഞ്ഞി പറഞ്ഞു.