മുണ്ടക്കൈ: ചൂരൽമലയിൽ അശങ്കയായി അതിതീവ്ര മഴ,തുടരുന്നു താൽക്കാലിക മുങ്ങി.ദുരന്ത മുഖത്ത് നിർമ്മിച്ച ബെയ്‌ലി പാലത്തിന് സമീപം പുഴയിൽ കുത്തൊഴുക്കിൽ പശു കുടുങ്ങി. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനിടെ പുഴയിലുണ്ടായ കുത്തൊഴുക്കിൽ പശു കുടുങ്ങുകയായിരുന്നു. ഫയർ ഫോഴ്സ് സേനാംഗങ്ങൾ നടത്തിയ കഠിനാധ്വാനത്തിലൂടെ പശുവിനെ കരയ്ക്ക് കയറ്റി. കുത്തൊഴുക്കിൽ പല തവണ പുഴയിൽ മുങ്ങിത്താഴ്ന്ന പശുവിന് പരിക്കേറ്റതായാണ് വിവരം. മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കാൻ ശ്രമം തുടങ്ങി. പശു ക്ഷീണിതയാണ്.
സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയ ദൗത്യസംഘത്തിന് മുന്നിൽ വച്ചാണ് ഇന്ന് നാലരയോടെ പുഴയിൽ പശു അകപ്പെട്ടത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പുഴയിലേക്ക് നീങ്ങി പശുവിനെ രക്ഷിക്കുകയായിരുന്നു. ഇവിടെ അതിശക്തമായ മഴയാണ് പെയ്യുന്നത്. മൃഗസംരക്ഷണ വകുപ്പിൻ്റെ സേവനം ഉടൻ തന്നെ ലഭ്യമാക്കും.
അതേസമയം മുണ്ടക്കൈയിലും ചാലിയാറിലും ജനകീയ തിരച്ചിൽ തുടരുന്നു. വെള്ളാർമലയിൽ നിന്നും ചാലിയാറിൽ നിന്നും ഇന്നും ശരീരഭാഗങ്ങൾ കണ്ടെത്തി